ദോഹ:ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കുള്ള ഷെങ്ക ൻ ശൈലിയിലുള്ള സിംഗിൾ ടൂറിസ്റ്റ് വിസയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചുവെന്നും അത് ഉടൻ പുറത്തിറക്കുമെന്നും യുഎഇ മന്ത്രി സ്ഥിരീകരിച്ചു. യുഎഇ ഹോസ്പിറ്റാലിറ്റി സമ്മർ ക്യാമ്പ് വാർത്താ സമ്മേളനത്തോടനുബന്ധിച്ച് ഖലീജ് ടൈംസിനോട്സംസാരിക്കുകയായിരുന്നു യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മറി.ജിസിസി ‘ഷെങ്കൻ പോലെയുള്ള’ വിസ വർഷാവസാനത്തോടെ നടപ്പാക്കും
GCC യുടെ 'ഗ്രാൻഡ് ടൂർസ് വിസ' വർഷാവസാനത്തോടെ പ്രാബല്യത്തിൽ വരും, ഗൾഫ് നിവാസികൾക്ക് സൗജന്യ പാസായി പ്രവർത്തിക്കുമെന്നും യു എ ഇ മന്ത്രി പറഞ്ഞു.സിംഗിൾ (ജിസിസി) ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചു, ഉടൻ തന്നെ അത് നടപ്പിലാക്കാൻ കാത്തിരിക്കുകയാണ്. ......
കണ്ണൂർ : കടിയേറ്റ് ഇരുപത്തഞ്ചിലധികം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പതിനൊന്നര യോടെയാണ് തെരുവുനായയുടെ അക്രമമുണ്ടായത് കണ്ണൂർ പുതിയ ബസ്റ്റാൻഡ്, എസ് ബി ഐ പരിസരം, പ്രഭാത് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളില് നിന്നാണ് തെരുവുനായ ആളുകളെ പിൻതുടർന്ന് കടിച്ചത്.50 ഓളം പേരെ നായ അക്രമിച്ചതായി റിപ്പോർട്ടുണ്ട്. ......
ആലപ്പുഴ : പുറക്കാട് പഴയങ്ങാടി തീരത്ത് ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് കൂറ്റൻ തിമിംഗലത്തിന്റെ ജഡം കണ്ടത്.ദിവസങ്ങള്ക്കുള്ളില് രണ്ടാമത്തെ തിമിംഗലത്തിന്റെ ജഡമാണ് തീരത്തടിയുന്നത്. ഏകദേശം 30 മീറ്റർ നീളമുള്ള തിമിംഗലത്തിന്റെ ജഡമാണ് കണ്ടെത്തിയത്. ......
ദോഹ: വ്യാമപാതയിലെ തിരക്ക്മൂലംവിമാനസർവീസുകൾ വൈകുന്നതോടെ യാത്രക്കാർ വലയുന്നു.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള ചില വിമാന സർവീസുകൾ റദ്ദാക്കി. കണ്ണൂരിൽ നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. ......
കൊച്ചി : കേരള തീരത്ത് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ രണ്ടു കപ്പൽ അപകടങ്ങൾ ഉണ്ടായതിനെത്തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ള നിരോധനവും നിയന്ത്രണവും മൂലം മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെ മത്സ്യ തൊഴിലാളികൾ ദുരിതത്തിലാണ്. രണ്ടു കപ്പൽ അപകടങ്ങളുടെയും ഇരകൾ പ്രധാനമായും കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ്. ......
കൊച്ചി : കേരള രാഷ്ട്രീയത്തിൽ സാന്നിധ്യം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി (എഎപി) കേരള സംസ്ഥാന നേതൃയോഗം ജൂൺ 21, 22 തീയതികളിൽ ആലുവ കുഞ്ഞാട്ടുകര ശാന്തിഗിരി ആശ്രമത്തിൽ നടക്കും കേരളത്തിന്റെ ചുമതലയുള്ള ഡൽഹി മുൻ മേയറും എഎപി ദേശീയ നേതാവുമായ ഡോ. ഷെല്ലി ഒബ്രോയ് രണ്ടുദിവസവും യോഗത്തിൽ പങ്കെടുക്കും.പാർട്ടി സംസ്ഥാന ഘടനയെ ശക്തിപ്പെടുത്തുന്നതിനും വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും നിയമസഭ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന്റെ മുന്നോടിയായാണ് ഈ സുപ്രധാന യോഗം ചേരുന്നത്. ......
കൊച്ചി: സിയാലിന്റെ അഗ്നിശമന സേന നവീകരണത്തിന്റെ ഭാഗമായി രണ്ട് അത്യന്താധുനിക ഉപകരണങ്ങൾ അനാവരണം ചെയ്തു. സിയാൽ സെൻട്രൽ ബ്ലോക്കിൽ വച്ചു നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി. ......
ഇടുക്കി : ജൂൺ 13 ന് പീരുമേട് മീൻമുട്ടി വനമേഖലയിൽ ദളിത് യുവതി കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തി ഇടുക്കി ജില്ലാ പോലീസ് മേധാവി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
പീരുമേട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ( ജൂൺ 17 ) സിറ്റിങ്ങിലാണ് ഉത്തരവുണ്ടായത്. ......
തൃശ്ശൂർ : കെ.എസ്.ആർ.റ്റി.സിയിൽ നിന്നും രാജിവച്ച ജീവനക്കാരന് നിയമപ്രകാരം അർഹതയുള്ള 72 ദിവസത്തെ ആർജിതാവധി (സറണ്ടർ) അംഗീകരിച്ച് 2 മാസത്തിനകം തുക നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു. സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ കഴിയില്ലെന്ന് കെ.എസ്.ആർ.റ്റി.സി. കമ്മീഷനെ അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവ്.
സർക്കാർ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യം നൽകാനാവില്ലെന്ന് കെ.എസ്.ആർ.റ്റി.സിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് തീരുമാനിക്കാൻ കഴിയുമോ എന്നത് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.സർക്കാർ പുറത്തിറക്കിയ സർക്കുലർ പ്രകാരം ആനുകൂല്യം നൽകാൻ കഴിയില്ലെങ്കിൽ സർക്കാരിനെ അറിയിച്ച് സർക്കുലറിൽ മാറ്റം വരുത്തേണ്ടതായിരുന്നുവെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
കെ.എസ്.ആർ.റ്റി.സി. യുടെ തൃശ്ശൂർ ഡിപ്പോയിൽ നിന്നും 2013 ജൂൺ 4 ന് രാജി വച്ച് സിവിൽ സപ്ലൈസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ച തൃശൂർ സ്വദേശി റ്റി. ......
ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം തകർത്തെന്ന് ഇറാൻ. മിസൈൽ ആക്രമണത്തിൽ മൊസാദിന്റെ ആസ്ഥാനം തകർത്തു എന്നാണ് ഇറാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ താസ്നിം റിപ്പോർട്ട് ചെയ്യുന്നത്. മൊസാദ് ആസ്ഥാനം എന്നവകാശപ്പെടുന്ന തീപിടിച്ച കെട്ടിടത്തിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. ഇസ്ലാമിക് റവലൂഷൻ ഗാർഡ്സ് കോർപ്സിന്റെ അവകാശവാദത്തെ ഉദ്ധരിച്ചാണ് താസ്നീം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
'അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളാൽ സംരക്ഷിക്കപ്പെട്ടിട്ടും, സയണിസ്റ്റ് ഭരണകൂടത്തിന്റെ സൈനിക ഇന്റലിജൻസ് ഡയറക്ടറേറ്റും ടെൽ അവീവിലെ മൊസാദ് ആസ്ഥാനവും ഐആർജിസി ആക്രമിച്ചു' റിപ്പോർട്ടിൽ പറയുന്നു. ......